കുവൈത്ത് സിറ്റി: മേഖലയിലെ മുൻനിര റീെട്ടയിൽ വ്യാപാര ശൃംഖലകളിലൊന്നായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ച് ഗൾഫ് മാധ്യമം നടത്തിയ റമദാൻ ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണം ഞായറാഴ്ച നടക്കും. വൈകീട്ട് എട്ടിന് ഗ്രാൻഡ് ഹൈപ്പർ അൽ റായി ഒൗട്ട്ലെറ്റിൽ നടക്കുന്ന പരിപാടിയിൽ ഗൾഫ് മാധ്യമം കുവൈത്ത് റസിഡൻറ് മാനേജർ അൻവർ സഇൗദ്, ഗ്രാൻഡ് ഹൈപ്പർ റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി, സി.ഇ.ഒ പി.സി. മുഹമ്മദ് സുനീർ, ജനറൽ മാനേജർ തെഹസീര്‍ അലി, മാർക്കറ്റിങ് മാനേജർ സാനിൻ വസീം, ഗൾഫ് മാധ്യമം കുവൈത്ത് മാർക്കറ്റിങ് ഇൻ ചാർജ് സി.കെ. നജീബ് തുടങ്ങിയവർ സംബന്ധിക്കും. വിജയികളുടെ പേരുവിവരം ഗൾഫ് മാധ്യമത്തിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ, അടുത്ത ദിവസങ്ങളിൽ ഫോണിൽ നേരിട്ട് വിളിച്ചറിയിക്കുകയും ചെയ്യും. റമദാനിൽ ഒാരോ ദിവസവും പത്രത്തിൽ പ്രസിദ്ധീകരിച്ച രണ്ടു ചോദ്യങ്ങൾക്ക് ശരിയുത്തരമയക്കുന്നവരിൽനിന്ന് നറുക്കെടുത്താണ് ഒാരോ ദിവസവും രണ്ടു വിജയികളെ തെരഞ്ഞെടുത്തത്. ഇതുകൂടാതെ മൂന്നു മെഗാ സമ്മാനങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.