കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചുമുള്ള സർവിസ് അവസാനിപ്പിച്ച ഗോ ഫസ്റ്റ് ടിക്കറ്റ് ബുക്കിങ് തുക തിരിച്ചു നൽകാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യം. ഗോ ഫസ്റ്റ് മുന്നറിയിപ്പില്ലാതെ വിമാന സർവിസ് നിർത്തലാക്കിയത് മുൻകൂട്ടി ടിക്കറ്റ് എടുത്ത കുവൈത്തിലെ അടക്കമുള്ള പ്രവാസികൾക്ക് ദുരിതം തീർത്തിരുന്നു.
മുൻകൂട്ടി ടിക്കറ്റ് എടുത്ത നിരവധി പേർക്ക് ഇനിയും ബുക്കിങ് തുക തിരികെ ലഭിക്കാനുണ്ട്. എത്രയും വേഗം തിരികെ നൽകുവാനുള്ള നടപടി സ്വീകരിക്കണമെന്നു ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ് പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ആവശ്യപ്പെട്ടു. കേരളത്തിലെ വടക്കേമലബാറിന്റെ വികസനത്തിന് ഏറ്റവും ഗുണകരമായ കണ്ണൂർ വിമാനത്താവളത്തിൽ വിദേശ വിമാനങ്ങൾ ഉൾപ്പെടെ ഇറങ്ങാനുള്ള അനുമതി നൽകി യാത്രാ സൗകര്യം വർധിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാറിനോടും വ്യോമയാന മന്ത്രാലയത്തോടും ഫോക്ക് വാർഷിക ജനറൽ ബോഡി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.