കു​വൈ​ത്ത്: കു​വൈ​ത്തി​ലെ ശൈ​ഖ സ​ൽ​വ അ​സ്സ​ബാ​ഹ് സ്റ്റെം ​സെ​ൽ ആ​ൻ​ഡ് അം​ബി​ലി​ക്ക​ൽ കോ​ർ​ഡ് സെ​ന്റ​റി​ന് യു.​എ​സ് ആ​സ്ഥാ​ന​മാ​യു​ള്ള അ​സോ​സി​യേ​ഷ​ൻ ഫോ​ർ ദി ​അ​ഡ്വാ​ൻ​സ്‌​മെ​ന്റ് ഓ​ഫ് ബ്ല​ഡ് ആ​ൻ​ഡ് ബ​യോ​തെ​റാ​പ്പി​സി​ന്റെ (എ.​എ.​ബി.​ബി) ത​ന്മാ​ത്രാ പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​രം.

ഈ ​അം​ഗീ​കാ​രം നേ​ടു​ന്ന അ​റ​ബ് മേ​ഖ​ല​യി​ലെ ആ​ദ്യ​ത്തെ​യും ര​ണ്ടാ​മ​ത്തെ യു.​എ​സ് ഇ​ത​ര സ്ഥാ​പ​ന​മാ​ണ് കു​വൈ​ത്ത് സെ​ന്റ​റെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ര​ക്ത​പ്പ​ക​ർ​ച്ച വി​ഭാ​ഗം മേ​ധാ​വി ഡോ. ​റീം അ​ൽ റ​ദ്‌​വാ​ൻ പ​റ​ഞ്ഞു. സ്റ്റെം ​സെ​ൽ ചി​കി​ത്സ​യു​ടെ മു​ന്നേ​റ്റ സൂ​ച​ക​മാ​ണ് അ​ക്ര​ഡി​റ്റേ​ഷ​നെ​ന്നും വ്യ​ക്ത​മാ​ക്കി.

എ.​എ.​ബി.​ബി അ​ക്ര​ഡി​റ്റേ​ഷ​ൻ നേ​ടു​ന്ന​ത് സ്റ്റെം ​സെ​ൽ തെ​റാ​പ്പി, പൊ​ക്കി​ൾ കോ​ർ​ഡ് കെ​യ​ർ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ നൂ​ത​ന​വും ഫ​ല​പ്ര​ദ​വു​മാ​യ ചി​കി​ത്സ​ക​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​മെ​ന്ന് ആ​രോ​ഗ്യ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Global Accreditation for Kuwait Stem Cell Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.