Posted On
date_range Updated On
date_range ജനറൽ ഫയർഫോഴ്സ് ടീം ഒന്നാം സ്ഥാനം നേടി
കുവൈത്ത് സിറ്റി: ജനറൽ സ്പോർട്സ് അതോറിറ്റി നടത്തിയ മന്ത്രാലയങ്ങളുടെയും സർക്കാർ ഏജൻസികളുടെയും ലീഗ് ബൗളിങ് മത്സര ടൂർണമെൻ്റ് സമാപിച്ചു. ടൂർണമെൻ്റിൽ ജനറൽ ഫയർഫോഴ്സ് ഒന്നാം സ്ഥാനം നേടി.
വ്യക്തിഗത, ഡബ്ൾസ്, ട്രിയോസ് ബൗളിങ് മത്സരങ്ങളിൽ മൂന്നു സ്വർണ്ണ മെഡലുകൾ നേടി. ടീം ഇനത്തിലും സ്വർണ മെഡൽ നേടിയാണ് മൊത്തത്തിലുള്ള റാങ്കിങ്ങിൽ ഒന്നാം സ്ഥാനം കൈവരിച്ചത്. ടീമുകളുടെ മത്സരത്തിലെ വെള്ളി മെഡലിനുപുറമെ ടൂർണമെൻ്റിലെ ഏറ്റവും ഉയർന്ന പോയിൻ്റുകൾക്കുള്ള കപ്പ്, ടൂർണമെൻ്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള കപ്പ്, ഏറ്റവും കൂടുതൽ പോയിൻ്റ് നേടുന്ന ടീമുകൾക്കുള്ള കപ്പ് എന്നിവയും ടീം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.