കുവൈത്ത് സിറ്റി: യു.എ.ഇയിൽ നടക്കുന്ന ജി.സി.സി യൂത്ത് ഗെയിംസിൽ കുവൈത്ത് പുരുഷ-വനിത തൈക്വാൻഡോ സംഘത്തിന്റെ മികച്ച പ്രകടനം. ഗെയിംസിന്റെ രണ്ടാം ദിനങ്ങളിൽ എട്ട് സ്വർണവും എട്ട് വെള്ളിയും 11 വെങ്കലവും ഉൾപ്പെടെ കുവൈത്തിന്റെ മെഡലുകളുടെ എണ്ണം 27 ആയി. തൈക്വാൻഡോ ടീമിന്റെ നേട്ടങ്ങളെ കുവൈത്ത് ഒളിമ്പിക് കമ്മിറ്റി വൈസ് പ്രസിഡന്റും ഗെയിംസ് ദൗത്യത്തിന്റെ തലവനുമായ ശൈഖ് മുബാറക് ഫൈസൽ അസ്സബാഹ് അഭിനന്ദിച്ചു. ഗെയിമുകൾ ആതിഥേയത്വം വഹിക്കുന്നതിനും മികച്ച സംഘാടനത്തിനും യു.എ.ഇക്ക് ശൈഖ് മുബാറക് നന്ദി പറഞ്ഞു. ടീമിന്റെ നേട്ടത്തിൽ കുവൈത്ത് തൈക്വാൻഡോ ഫെഡറേഷൻ പ്രസിഡന്റ് ഹാനി അൽ മർഷാദ് സന്തോഷം പ്രകടിപ്പിച്ചു. ജനപ്രിയ ഗെയിം എന്ന നിലയിൽ തൈക്വാൻഡോ കുവൈത്ത് യുവാക്കൾക്ക് മികച്ച അവസരം ഒരുക്കുന്നതായും പറഞ്ഞു. ചൊവ്വാഴ്ച ആരംഭിച്ച ആദ്യ യൂത്ത് ജി.സി.സി ഗെയിംസ് മേയ് രണ്ടു വരെ തുടരും. ജി.സി.സി അംഗരാജ്യങ്ങളിൽ നിന്നുള്ള 210 പേർ വ്യത്യസ്ത ഇനങ്ങളിലായി മത്സര രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.