ഇറാൻ ആക്രമണത്തെ അപലപിച്ചു ജി.സി.സി; കുവൈത്തിന് പൂർണ പിന്തുണ

കുവൈത്ത് സിറ്റി: കുവൈത്തിനെ ലക്ഷ്യമിട്ടുള്ള ഇറാന്റെ തുടർച്ചയായ ശത്രുതാപരമായ ആക്രമണങ്ങളെ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി ശക്തമായി അപലപിച്ചു. ആക്രമണങ്ങൾ കുവൈത്തിന്റെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനവും അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ലംഘനമാണെന്നും അൽ ബുദൈവി പ്രസ്താവനയിൽ പറഞ്ഞു. പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും ഇത് നേരിട്ടുള്ള ഭീഷണി ഉയർത്തുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

സമാധാനവും സ്ഥിരതയും നിലനിർത്താനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നതാണ് അസ്വീകാര്യമായ ഇറാനിയൻ സമീപനം. ഇറാന്റെ ഗുരുതരമായ ലംഘനങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹവും ഐക്യരാഷ്ട്രസഭ രക്ഷാ കൗൺസിലും ഉത്തരവാദിത്തങ്ങൾ നിർവഹിക്കണമെന്നും ഉറച്ചതും പ്രതിരോധാത്മകവുമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുവൈത്തിന്റെ സുരക്ഷ ജി.സി.സി അംഗരാജ്യങ്ങളുടെ സുരക്ഷയുടെ അവിഭാജ്യ ഘടകമാണ്. കുവൈത്തിനെ പിന്തുണക്കുന്നതിൽ ജി.സി.സി ഐക്യത്തോടെ ഉറച്ചുനിൽക്കുന്നു. സുരക്ഷ, പരമാധികാരം, പ്രദേശിക സമഗ്രത, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിന് കുവൈത്ത് സ്വീകരിക്കുന്ന എല്ലാ നടപടികളെയും പൂർണമായും പിന്തുണക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - GCC condemns Iranian attack; pledges full support to Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.