കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിലുണ്ടായ ആരോഗ്യ മന്ത്രാലയ, ആഭ്യന്തര മന്ത്രാലയ ജീവനക്കാർക്ക് റേഷൻ ഭക്ഷ്യ വസ്തുക്കൾ നൽകുന്നത് ജനുവരി മുതൽ. 91000 പേരെയാണ് ഗുണഭോക്താക്കളായി കണ്ടെത്തിയിട്ടുള്ളത്. അരി, പഞ്ചസാര, കോൺ ഒായിൽ, പാൽപ്പൊടി, തക്കാളി പേസ്റ്റ്, ഫ്രോസൻ ചിക്കൻ, പയറുവർഗങ്ങൾ എന്നിവയാണ് റേഷൻ കിറ്റിൽ ഉൾക്കൊള്ളിക്കുക.
ജനുവരി ഒന്നുമുതൽ 16നകം ആദ്യഘട്ട വിതരണം പൂർത്തിയാക്കും. ആറുമാസത്തേക്ക് റേഷൻ നൽകും. 50 ദശലക്ഷം ദീനാർ ധന മന്ത്രാലയം ഇതിന് വകയിരുത്തിയിട്ടുണ്ട്. 90 ദീനാർ മുതൽ 100 ദീനാർ വരെ വിലമതിക്കുന്ന സാധനങ്ങളാണ് ഒരു ഗുണഭോക്താവിന് ലഭിക്കുക. ഇതിന് പുറമെ കോവിഡ് മുന്നണിപ്പോരാളികളായിരുന്ന 40000 ആരോഗ്യ പ്രവർത്തകർക്ക് പണമായി ബോണസും നൽകും. 134 ദശലക്ഷം ദീനാറാണ് ഇതിന് കണക്കാക്കുന്നത്. 2020 ഫെബ്രുവരി 24 മുതൽ മേയ് 31 വരെ കാലയളവിൽ കോവിഡ് പ്രതിരോധ പ്രവർത്തന രംഗത്തുണ്ടായിരുന്നവർക്കാണ് ബോണസ് നൽകുന്നത്. പൊതുമേഖലയിലുള്ളവർക്ക് മാത്രമാണ് ബോണസ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.