കുവൈത്ത് സിറ്റി: കുവൈത്തിൽ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണമായി കൺവെൻഷനുകൾ ആരംഭിച്ചു. വെള്ളിയാഴ്ച നിരവധി കൺവെൻഷനുകളാണ് നടന്നത്. മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ പ്രവാസി ഘടകങ്ങളാണ് പ്രവർത്തക കൺവെൻഷനുകളും പ്രചാരണ ആസൂത്രണവും നടത്തുന്നത്. വെള്ളിയാഴ്ചത്തെ അവധി മുതലാക്കി നിരവധി പരിപാടികൾ നടന്നു. ഒരേ സംഘടനകളുടെ തന്നെ വിവിധ മേഖല പരിപാടികൾക്ക് വെള്ളിയാഴ്ച സാക്ഷിയായി. ഒാൺലൈനായി നടക്കുന്ന സംഗമങ്ങളിൽ നാട്ടിൽനിന്നുള്ള നേതാക്കളും അതിഥികളാവുന്നു. പണപ്പിരിവും ബന്ധുക്കളുടെ വോട്ടുറപ്പിക്കലും ഇവിടെയിരുന്ന് ചെയ്യാവുന്ന പ്രചാരണ പ്രവർത്തനങ്ങളുമെല്ലാം ചർച്ചചെയ്യുന്നു. കോവിഡ് കാലമായതിനാൽ ഒാഡിറ്റോറിയങ്ങളിലെ പതിവ് തെരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് ഇത്തവണ അവസരമില്ല. അതിെൻറയൊരു ആവേശക്കുറവ് പ്രകടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.