Posted On
date_range Updated On
date_range ഫോർത്ത് റിങ് റോഡ് ഭാഗികമായി അടച്ചിടും
കുവൈത്ത് സിറ്റി: ഫോർത്ത് റിങ് റോഡ് ഭാഗികമായി അടച്ചിടുമെന്ന് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലേക്കുള്ള ഹുസൈൻ ബിൻ അലി അൽറൂമി റോഡാണ് അടച്ചിടുന്നത്. ഫോർത്ത് റിങ് റോഡിൽനിന്ന് എയർപോർട്ട് റോഡിലേക്കുള്ള ഓവർപാസിൽ നിന്ന് അൽ ഗസാലി റോഡുവരെയായിരിക്കും ഗതാഗതം നിരോധിക്കുക. 45 ദിവസത്തേക്ക് അടച്ചിടൽ തുടരും. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വാഹന യാത്രക്കാർ മുൻകൂട്ടി വഴികൾ പ്ലാൻ ചെയ്യണമെന്ന് അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.