Posted On
date_range Updated On
date_range ഡീസൽ മോഷണം; കുവൈത്തിൽ നാല് ഇന്ത്യക്കാർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: ഡീസൽ മോഷണവും ടെലികോം ടവറുകൾക്ക് കേടുപാടുകളും വരുത്തിയ കേസിൽ നാല് ഇന്ത്യക്കാർ അറസ്റ്റിൽ. ജാബർ അൽ അഹമ്മദിലാണ് സംഭവം.ക്രിമിനൽ സെക്യൂരിറ്റി വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
ടവർ പരിപാലനത്തിന് കരാർ ലഭിച്ച കമ്പനിയിലെ ജീവനക്കാരാണ് പ്രതികൾ. ടവറുകളിൽ നിന്ന് ഡീസൽ മോഷ്ടിച്ച് ഒരു ഭാഗം വിൽപ്പന നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി. രണ്ട് വർഷത്തിനിടെ വിവിധ സ്ഥലങ്ങളിൽ മോഷണം നടത്തിയതായി പ്രതികൾ സമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.