ഫോസ ഫോർ വയനാട്’ ആപ് ലോഞ്ച് ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് കൺട്രി ഹെഡ് അയൂബ്
കച്ചേരി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: വയനാട്ടിലെ ഉരുൾ ദുരിതബാധിതരെ ചേർത്തുപിടിക്കാൻ ഫാറൂക്ക് കോളജ് ഓൾഡ് സ്റ്റുഡന്റ് അസോസിയേഷൻ ഫോസയും. ‘ഫോസ ഫോർ വയനാട്- വിദ്യാഭ്യാസ പുനരധിവാസവും മാനസികാരോഗ്യ പദ്ധതിയും’ എന്ന പേരിലാണ് പദ്ധതി.
പദ്ധതിയുടെ നടത്തിപ്പിനായി ഫോസ വയനാട് ജില്ലയിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവർ ദുരിതബാധിതർ താമസിക്കുന്ന വീടുകൾ സന്ദര്‍ശിച്ച് അവരുടെ മാനസികവും ശാരീരികവും വിദ്യാഭ്യാസപരവുമായ പ്രശ്നങ്ങളും ആവശ്യങ്ങളും സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് വരികയാണ്.
ഇതിൽ കൗൺസിലിങ് ആവശ്യമുള്ളവരെ കൽപ്പറ്റയിലെ ഫോസ കൗൺസിലിങ് സെന്ററിൽ എത്തിച്ച് സഹായവും ചികിത്സയും നൽകി വരുന്നു. തുടർ പഠനം ആവശ്യമുള്ള വിദ്യാർഥികൾക്ക് അതിനുള്ള അവസരവും ഒരുക്കും.
ഫോസ കുവൈത്ത് നേതൃത്വത്തിൽ നടന്നുവരുന്ന ‘ഫോസ ഫോർ വയനാട്’ ആപ് ലോഞ്ച് ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് കൺട്രി ഹെഡ് അയൂബ് കച്ചേരി ഉദ്ഘാടനം ചെയ്തു. ഫോസ കുവൈത്ത് പ്രസിഡന്റ് മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റിയാസ് അഹമ്മദ് സ്വാഗതം പറഞ്ഞു.
ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറും ഫോസ കുവൈത്ത് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായ അസ്ലം ചേലാട്ട്, ഫോസ കുവൈത്ത് സെക്രട്ടറി ബഷീർ ബാത്ത, റമീസ് ഹൈദ്രോസ്, അഷറഫ് വക്കത്ത്, ഷഹീർ എം.എം, വഫ റിയാലു, ജെസീമ റാഫി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ടി.പി അഷ്റഫ് നന്ദി പറഞ്ഞു.പ്രത്യേകം തയാറാക്കിയ മൊബൈൽ ആപ് മുഖേനയാണ് ഫോസ ഫണ്ട് ശേഖരണം. നവംബർ എട്ടു വരെ ധനസമാഹരണം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.