Posted On
date_range Updated On
date_range വിദേശകാര്യ മന്ത്രി ജി.സി.സി സെക്രട്ടറി ജനറലുമായുള്ള കൂടിക്കാഴ്ച; ഏകീകരണവും സംയുക്ത പ്രവർത്തനവും ലക്ഷ്യം
കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവിയുമായി കൂടിക്കാഴ്ച നടത്തി. അംഗരാജ്യങ്ങൾക്കിടയിൽ കൂടുതൽ ഏകീകരണവും ഐക്യവും കൈവരിക്കുന്നതിന് സംയുക്ത ഗൾഫ് പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. പൊതുതാൽപര്യമുള്ള വിവിധ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചും ഇരുവരും വിലയിരുത്തി. കഴിഞ്ഞ ദിവസം ദേശീയ അസംബ്ലി സ്പീക്കർ അഹമ്മദ് അൽ സദൂനുമായും ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.