സിറ്റി ക്ലിനിക്കിൽ പി.സി.ആർ പരിശോധനക്ക്​ എട്ട്​ ദീനാർ

കുവൈത്ത്​ സിറ്റി: ആതുര സേവന രംഗത്ത്​ 15 വർഷം പിന്നിടുന്ന സിറ്റി ക്ലിനിക്ക്​ മെഡിക്കൽ സെൻറർ വാർഷികോപഹാരമായി എട്ട്​ ദീനാർ നിരക്കിൽ പി.സി.ആർ പരിശോധനക്ക്​ സൗകര്യമൊരുക്കി. നാല്​ ബ്രാഞ്ചുകളുള്ള സിറ്റി ക്ലിനിക്കി​െൻറ കുവൈത്ത്​ സിറ്റി ബ്രാഞ്ചിലാണ്​ എട്ട്​ ദീനാറിന്​ പരിശോധന നടത്താൻ കഴിയുക. സിറ്റിയിലെ മിർഗബിൽ കെ.പി.ടിസി ബിൽഡിങ്ങിന്​ എതിർവശം ശുഹദ സ്​ട്രീറ്റിൽ അൽ മവാശ്​ ബിൽഡിങ്ങിൽ നാലാം നിലയിലാണ്​ സിറ്റിയിലെ ബ്രാഞ്ച്​ പ്രവർത്തിക്കുന്നത്​. info@cityclinickwt.com എന്ന വിലാസത്തിലും ബന്ധപ്പെടാം. ഫഹാഹീൽ, അബ്ബാസിയ, മഹബൂല എന്നിവിടങ്ങളിലാണ്​ മറ്റു ബ്രാഞ്ചുകൾ. കുറഞ്ഞ ചെലവിൽ മികച്ച ചികിത്സയാണ്​ സിറ്റി ക്ലിനിക്ക്​ വാഗ്​ദാനം നൽകുന്നത്​. മികച്ച പരിചരണവും മിതമായ ചികിത്സാ ചെലവുമാണ്​ സിറ്റി ക്ലിനിക്കിനെ സാധാരണക്കാരുടെ പ്രിയപ്പെട്ട ആതുരാലയമാക്കിയതെന്നും തുടർന്നും ഇൗ കാഴ്​ചപ്പാടോടെ തന്നെയാണ്​ മുന്നോട്ടുപോവാൻ ഉദ്ദേശിക്കുന്നതെന്നും മാനേജിങ്​ ഡയറക്​ടർ നൗഷാദ്​, ജനറൽ മാനേജർ ഇബ്രാഹിം എന്നിവർ പറഞ്ഞു. ഇ​േൻറണൽ മെഡിസിൻ, പീഡിയാട്രിക്​സ്​, ഗൈനക്കോളജി, റേഡിയോളജി, ജനറൽ മെഡിസിൻ, ഡെൻറൽ തുടങ്ങിയ വിഭാഗങ്ങളിൽ വിദഗ്​ധ ഡോക്​ടർമാരുടെ സേവനം ലഭ്യമാണെന്ന്​ മാനേജ്​മെൻറ്​ അറിയിച്ചു​. കൂടുതൽ വിവരങ്ങൾക്കും അപ്പോയൻറ്​മെൻറിനും 965 2249 7080, 2249 7060 എന്നീ നമ്പറുകളിൽ വിളിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.