ജലീബ് അൽ ശുയൂഖ് മാർക്കറ്റിൽ ഭക്ഷ്യസുരക്ഷ പരിശോധന

കുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖ് മാർക്കറ്റിൽ ഭക്ഷ്യസുരക്ഷാ പരിശോധന. ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റി ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിൽ ഉറവിടം വ്യക്തമല്ലാത്ത 100 കിലോ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. മായം ചേർത്ത ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയതിനെ തുടർന്ന് നാല് റിപ്പോർട്ടുകൾ നൽകി. നാല് നശീകരണ റിപ്പോർട്ടുകളും ഒരു നാടുകടത്തൽ റിപ്പോർട്ടും തയ്യാറാക്കി.

രാജ്യത്തുടനീളം ഭക്ഷ്യ സ്ഥാപനങ്ങളിലെ പരിശോധനകൾ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു. ഉപഭോക്താക്കളുടെ ആരോഗ്യവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുകയാണ് നടപടികളുടെ ലക്ഷ്യമെന്നും വ്യക്തമാക്കി.

Tags:    
News Summary - Food safety inspection at Jleeb Al Shuyouq Market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.