Posted On
date_range Updated On
date_range 22,000 ഭക്ഷണ കിറ്റുകൾ നൽകി
കുവൈത്ത് സിറ്റി: കോവിഡ് വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ദുരിതത്തിലായവർക്ക് കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റിയുടെ സഹായം തുടരുന്നു. കഴിഞ്ഞ ദിവസം 22,000 ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. സബ്ഹാന്, അങ്കാറ, ഷര്‍ഖ്, ബിനിദ് അല്‍ ഗാര്, മഹ്ബൂല ഭാഗങ്ങളിലാണ് വിതരണം ചെയ്തത്.ക്യാമ്പുകളിലും പൊതുവിടങ്ങളിലും വിതരണം ചെയ്യുന്നതിന് പുറമെ ഇപ്പോൾ താമസസ്ഥലത്ത് നേരിെട്ടത്തിയും വിതരണം ചെയ്യുന്നുണ്ട്. നൂറുകണക്കിനാളുകളാണ് ഇതിനായി സന്നദ്ധ സേവനത്തിൽ ഏർപ്പെടുന്നത്. വരുമാനം നിലച്ച നിരവധി പേർക്കാണ് സന്നദ്ധ സംഘടനകളുടെ ഭക്ഷണ വിതരണം തുണയാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.