ഫോക്ക് വനിതവേദി വിനോദയാത്രയിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) വനിതവേദി അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ലേഡീസ് ഡേ ഔട്ട് എന്ന പേരിൽ വിനോദയാത്ര സംഘടിപ്പിച്ചു. റൗദ പാർക്ക്, കുവൈത്ത് മ്യൂസിയം എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര.
മൂന്ന് സോണലുകളുമായി നൂറോളം വനിതവേദി അംഗങ്ങൾ ഒരു ദിവസം നീണ്ട യാത്രയിൽ പങ്കെടുത്തു. യാത്ര ഫോക്ക് പ്രസിഡന്റ് ലിജീഷ് പി ഉദ്ഘാടനം ചെയ്തു. വനിതവേദി ചെയർപേഴ്സൺ ഷംന വിനോജ് അധ്യക്ഷത വഹിച്ചു.
ഫോക്ക് ജനറൽ സെക്രട്ടറി ഹരിപ്രസാദ്, വൈസ് പ്രസിഡന്റുമാരായ എൽദോ ബാബു, ദിലീപ് കുമാർ, ആർട്സ് സെക്രട്ടറി വിനോജ് കുമാർ, വനിതവേദി ട്രഷറർ ശില്പ വിപിൻ, ജോയന്റ് കൺവീനർ സ്മിഗിന ലിജീഷ്, വൈസ് ചെയർപേഴ്സൺ ശ്രീഷ ദയാനന്ദൻ, ഷിജി സനത്, പ്യാരി ഓമനക്കുട്ടൻ, ബിന്ദു രാജീവ്, ബിന്ദു രാധാകൃഷ്ണൻ, ലീന സാബു, സജിജ മഹേഷ്, രൂപ അനിൽ എന്നിവർ ആശംസകൾ നേർന്നു.ജനറൽ കൺവീനർ അഖില ഷാബു സ്വാഗതവും, പ്രോഗ്രാം കൺവീനർ വൃന്ദ ജിതേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.