ലിജേഷ് ഹരിപ്രസാദ് സാബു നമ്പ്യാർ
കുവൈത്ത് സിറ്റി: ഫ്രൻഡ്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) വാർഷിക ജനറൽ ബോഡി അബ്ബാസിയ പാകിസ്താനി ഓക്സ്ഫോർഡ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് സേവ്യർ ആന്റണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിജയകുമാർ എൻ.കെ വാർഷിക റിപ്പോർട്ടും ട്രഷറർ സാബു നമ്പ്യാർ സാമ്പത്തിക റിപ്പോർട്ടും വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ ഇ.വി ചാരിറ്റി റിപ്പോർട്ടും മെംബർഷിപ് സെക്രട്ടറി രാജേഷ്കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
കെ. ഓമനക്കുട്ടൻ, സേവ്യർ ആന്റണി, എം.പി. ജിതേഷ് എന്നിവരടങ്ങിയ പ്രസീഡിയം യോഗ നടപടികൾ നിയന്ത്രിച്ചു. അഡ്മിൻ സെക്രട്ടറി വിനോയി വിത്സൻ സ്വാഗതവും ജോയന്റ് ട്രഷറർ സൂരജ് കെ.വി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികൾ: പി. ലിജേഷ്(പ്രസി), ഹരിപ്രസാദ് യു.കെ (ജന.സെക്ര), സാബു നമ്പ്യാർ (ട്രഷ), ദിലീപ് കുമാർ, നിഖിൽ രവീന്ദ്രൻ, എൽദോ ബാബു (വൈ. പ്രസി), സൂരജ് കെ.വി (ജോ.ട്രഷ), വിവിധ വകുപ്പ് സെക്രട്ടറിമാരായി വിനോയി വിത്സൻ (അഡ്മിൻ), വിനോജ്കുമാർ (ആർട്സ്), സുനിൽകുമാർ (ചാരിറ്റി), രാജേഷ് കുമാർ (മെംബർഷിപ്), ഉണ്ണികൃഷ്ണൻ കെ.കെ (സ്പോർട്സ്), രജിത് കെ.സി (മീഡിയ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.