ഫോക്കസ് ഇന്റർനാഷനൽ പ്രവർത്തക സംഗമത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: ഫോക്കസ് ഇന്റർനാഷനൽ കുവൈത്ത് റീജ്യയൻ പ്രവർത്തക സംഗമം ഖൈത്താൻ രാജാധാനി പാലസ് റസ്റ്റോറന്റിൽ നടന്നു. കുവൈത്ത് റീജ്യയൻ സി.ഇ.ഒ ഫിറോസ് മരക്കാർ അധ്യക്ഷത വഹിച്ചു. സി.ഒ.ഒ അബ്ദുൽ റഹ്മാൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
അഡ്വൈസറി അംഗം ലത്തീഫ്പേക്കാടൻ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. സിദ്ദീഖ് മദനി, സയ്യിദ് സുല്ലമി എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഡോ. അമീർ അഹ്മദ് മുഖ്യാതിഥിയായിരുന്നു. ഡെപ്യുട്ടി സി.ഇ.ഒ ഷെർഷാദ് സ്വാഗതവും മാർക്കറ്റിങ് മാനേജർ റമീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.