സുഗതൻ രാഘവന് ഫോക്കസ് കുവൈത്തിന്റെ ഉപഹാരം പ്രസിഡന്റ് ഷഹീദ് ലബ്ബ കൈമാറുന്നു
സുഗതൻ രാഘവന് ഫോക്കസ് യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന കൊല്ലം അഞ്ചൽ സ്വദേശി സുഗതൻ രാഘവന് ഫോക്കസ് കുവൈത്ത് യാത്രയയപ്പ് നൽകി. ഫോക്കസ് കുവൈത്ത് യൂനിറ്റ് പതിനാറിലെ അംഗവും കെ.ഒ.സി ഡ്രാഫ്റ്റ്സ്മാനുമായിരുന്നു സുഗതൻ രാഘവൻ.
യുനൈറ്റഡ് സ്കൂളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ഷഹീദ് ലബ്ബ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജേക്കബ് ജോൺ, ട്രഷറർ ഷാജു എം.ജോസ്, വൈസ് പ്രസിഡന്റ് തമ്പി ലൂക്കോസ്, ജോയന്റ് സെക്രട്ടറി എബ്രഹാം ജോർജ്, ഫോക്കസ് അംഗങ്ങൾ എന്നിവർ ആശംസകളർപ്പിച്ചു. പ്രസിഡന്റ് ഷഹീദ് ലബ്ബ ഫോക്കസിന്റെ ഉപഹാരം കൈമാറി. സുഗതൻ രാഘവൻ മറുപടി പ്രസംഗം നടത്തി. ഫോക്കസ് സെക്രട്ടറി ജേക്കബ് ജോൺ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.