ബ്രി​ട്ട​നി​ൽ​നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ​ക്ക്​ ഇ​ന്നു​മു​ത​ൽ വി​ല​ക്ക്​

കു​വൈ​ത്ത്​ സി​റ്റി: ബ്രി​ട്ട​നി​ൽ​നി​ന്ന്​ കു​വൈ​ത്തി​ലേ​ക്കും കു​വൈ​ത്തി​ൽ​നി​ന്ന്​ തി​രി​ച്ചു​മു​ള്ള വി​മാ​ന​ങ്ങ​ൾ​ക്ക്​ ബു​ധ​നാ​ഴ്​​ച പു​ല​ർ​ച്ച നാ​ലു​മു​ത​ൽ വി​ല​ക്ക്. ജ​നി​ത​ക മാ​റ്റം സം​ഭ​വി​ച്ച കൊ​റോ​ണ വൈ​റ​സ്​ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ന​ട​പ​ടി. വി​ല​ക്ക്​ പ്രാ​ബ​ല്യ​ത്തി​ലാ​വു​ന്ന​തി​ന്​ മു​മ്പാ​യി ര​ണ്ട്​ വി​മാ​ന​ങ്ങ​ളി​ൽ ബ്രി​ട്ട​നി​ൽ​നി​ന്ന്​ കു​വൈ​ത്തി​ക​ളെ കൊ​ണ്ടു​വ​ന്നു.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം ഇ​വ​രെ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ജ​നി​ത​ക മാ​റ്റം സം​ഭ​വി​ച്ച കൊ​റോ​ണ വൈ​റ​സ്​ ക​​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഡി​സം​ബ​ർ 21ന്​ ​അ​ട​ച്ച ക​മേ​ഴ്​​സ്യ​ൽ വി​മാ​ന സ​ർ​വി​സ്​ ജ​നു​വ​രി ര​ണ്ടി​നാ​ണ്​ കു​വൈ​ത്ത്​ പു​ന​രാ​രം​ഭി​ച്ച​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.