സൂഖ് മുബാറകിയയിലെ പെർഫ്യൂം കട അടപ്പിക്കുന്നു
കുവൈത്ത് സിറ്റി: സൂഖ് മുബാറകിയയിലെ അഞ്ച് സുഗന്ധദ്രവ്യ കടകൾ വാണിജ്യ മന്ത്രാലയ അധികൃതർ അടപ്പിച്ചു.
നാലെണ്ണം സുഗന്ധദ്രവ്യങ്ങൾ നിർമിക്കുന്നതും മറ്റൊന്ന് വാണിജ്യ ലൈസൻസ് ഇല്ലാത്തതുമാണ്. സൂഖ് മുബാറകിയയിൽ മാർച്ച് അവസാനം വലിയ തീപിടിത്തമുണ്ടായിരുന്നു. വേട്ടക്കുള്ള ആയുധങ്ങളും ഉപകരണങ്ങളും വിൽക്കുന്ന കടകളും പെർഫ്യൂം കടകളുമാണ് കൂടുതലായും അഗ്നിക്കിരയായത്.
പെർഫ്യൂം കടകളിൽ സൂക്ഷിച്ച സ്പിരിറ്റ് തീ ആളിപ്പടരാൻ കാരണമായി. ഇരുമ്പു പാളികൾ വെൽഡ് ചെയ്യുന്നതിനിടെ ആൽക്കഹോൾ അടങ്ങിയ പെർഫ്യൂമുകൾക്ക് മുകളിൽ തീപ്പൊരി വീണതാണ് അഗ്നിബാധക്ക് കാരണമായതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.