കുവൈത്ത് സിറ്റി: കുവൈത്ത് പ്രാദേശിക മത്സ്യങ്ങള്‍ക്ക് നിശ്ചിത വില നിശ്ചയിച്ചു. വാണിജ്യ വ്യവസായ വകുപ്പാണ് വി ലകളടങ്ങിയ ചാര്‍ട്ട് ട്വിറ്ററില്‍ പുറത്തുവിട്ടത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മത്സ്യമാർക്കറ ്റിലും പഴം, പച്ചക്കറി മാർക്കറ്റിലും ലേലം നിർത്തിവെച്ചിരുന്നു.
വെള്ള ആവോലി 10 ദീനാര്‍, കടല്‍ ഞണ്ട് മൂന്ന് ദീനാര്‍, കന്‍അദ് 2.250 ദീനാര്‍, ഹമൂര്‍ 3.500 ദിനാര്‍, ബാലൂല്‍ 6.000 ദീനാര്‍, നുവൈബി 2.500 ദീനാര്‍, ശഅം 2.750, ഷീം 4.000 ദീനാര്‍, അലന്‍കറോര്‍ 3.000 ദീനാര്‍, ബയാഹ് 1.500 ദീനാര്‍, സുബൈതി 3.500 ദിനാര്‍ എന്നിങ്ങനെയാണ് വില.
രാജ്യത്തു നിലനില്‍ക്കുന്ന പ്രതിസന്ധിയെ തുടര്‍ന്നു പല മത്സ്യക്കടകളും മീനുകള്‍ ഇരട്ടിവിലയില്‍ വില്‍ക്കുന്നുണ്ട്. മന്ത്രാലയം നിശ്ചയിച്ച വിലക്ക് മാത്രമെ വിൽക്കാൻ പാടുള്ളൂ എന്ന് ഉത്തരവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.