Posted On
date_range Updated On
date_range ഇറാൻ ആക്രമണം; കുവൈത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് ഒന്നാം ഉപപ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് സഉൂദ് അസ്സബാഹ്
കുവൈത്ത് സിറ്റി: ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ് ഫർവാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഉൂദ് അസ്സബാഹ് സന്ദർശിച്ചു. പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതിയും ചികിൽസ തുടർ നടപടികളും അദ്ദേഹം വിലയിരുത്തി. ആവശ്യമായ എല്ലാ വൈദ്യസഹായങ്ങളും നൽകണമെന്നും പരിക്കേറ്റവരുടെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
പൂർണ്ണമായ സുഖം പ്രാപിക്കുന്നതുവരെ ചികിൽസ തുടരേണ്ടതിന്റെയും പ്രാധാന്യവും മന്ത്രി സൂചിപ്പിച്ചു. ബന്ധപ്പെട്ട അധികാരികൾക്കിടയിൽ തുടർച്ചയായ ഏകോപനത്തിന്റെയും പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാത്തരം പിന്തുണയുടെയും ആവശ്യകതയും അദ്ദേഹം ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.