പി​ടി​കൂ​ടി​യ പ​ട​ക്ക​ങ്ങ​ൾ

കുവൈത്തിൽ പ​ട​ക്ക​ങ്ങ​ൾ പ​ിടി​കൂ​ടി

കു​വൈ​ത്ത് സി​റ്റി: ക​ബ്ദ് ഏ​രി​യ​യി​ൽ പ​ട​ക്ക​ങ്ങ​ൾ വി​ൽ​ക്കു​ക​യും അ​ന​ധി​കൃ​ത​മാ​യി മൊ​ബൈ​ൽ പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ ക​ച്ച​വ​ടം ചെ​യ്യു​ക​യും ചെ​യ്ത ര​ണ്ടു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ബ്ലി​ക് സെ​ക്യൂ​രി​റ്റി സെ​ക്ട​റാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ദേ​ശീ​യ-​വി​മോ​ച​ന ദി​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള സു​ര​ക്ഷാ​പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

മൊ​ബൈ​ൽ പ​ല​ച​ര​ക്കു​ക​ട​ക​ൾ, ഭ​ക്ഷ​ണ ട്ര​ക്കു​ക​ൾ, വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. നി​യ​മം ലം​ഘി​ച്ച നി​ര​വ​ധി മൊ​ബൈ​ൽ പ​ല​ച​ര​ക്കു​ക​ട​ക​ൾ നീ​ക്കം​ചെ​യ്തു.

Tags:    
News Summary - Fireworks caught in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.