അഗ്നിസുരക്ഷ മുൻകരുതൽ വർക്ക്ഷോപ്
Posted On
date_range Updated On
date_range അഗ്നിസുരക്ഷ മുൻകരുതൽ വർക്ക്ഷോപ്
കുവൈത്ത് സിറ്റി: അഗ്നിസുരക്ഷ മുൻകരുതലുകളെ കുറിച്ച് കുവൈത്ത് ഫയർ ഫോഴ്സ് (കെ.ഇ.എഫ്), ആഭ്യന്തര മന്ത്രാലയം എന്നിവ സംയുക്തമായി വർക്ക്ഷോപ് സംഘടിപ്പിച്ചു.സാമൂഹിക സുരക്ഷ വർധിപ്പിക്കുക, കെട്ടിടങ്ങളിലെ അനിഷ്ടസംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനു മികച്ച മാർഗങ്ങൾ കൈമാറുക എന്നിവ ലക്ഷ്യമിട്ടാണ് പരിപാടി.
അപകടഘട്ടങ്ങളിൽ സുരക്ഷിതമായ പ്രവർത്തനം ഉറപ്പാക്കുന്നതിനുള്ള വഴികൾ വർക്ക്ഷോപ്പിൽ ചർച്ചചെയ്തു.രക്ഷപ്പെടാനുള്ള വഴികൾ, പുക പുറന്തള്ളുന്നതിനുള്ള സംവിധാനങ്ങൾ, എലിവേറ്ററുകൾ, തീപിടിത്തങ്ങൾ, മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവയെ കുറിച്ചും അവബോധം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.