ഫയർ ഫോഴ്സ് ഉദ്യോഗസഥർ പരിശോധനയിൽ
അഗ്നിസുരക്ഷ പ്രതിരോധം: നിരവധി സ്ഥാപനങ്ങൾക്ക് എതിരെ നടപടി
കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ജനറൽ ഫയർ ഫോഴ്സ് പരിശോധന നടത്തി. കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും വ്യാപകമായി നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി.
അഗ്നിസുരക്ഷ പ്രതിരോധ നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കാത്ത കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും താൽക്കാലികമായി അടച്ചുപൂട്ടിയതായി ജനറൽ ഫയർ ഫോഴ്സ് ഡിപ്പാർട്ട്മെൻറ് അറിയിച്ചു.
കനത്ത ചൂട്കാലം മുന്നിൽ കണ്ട് തീപിടിത്ത സാധ്യതകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. തീപിടിത്തം പോലുള്ള അപകടങ്ങൾ ഒഴിവാക്കാൻ ആവശ്യമായ അഗ്നിനിപ്രതിരോധ സംവിധാനങ്ങൾ ഉറപ്പാക്കണമെന്ന് ഫയർ ഫോഴ്സ് മുന്നറിയിപ്പ് നൽകി. നിയമം പാലിക്കാത്തവർക്കെതിരെ നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.