കുവൈത്ത് സിറ്റി: ഹവല്ലിയിലെ അൽ രാജ പ്രൈമറി ബോയ്സ് സ്കൂൾ ഫോർ സ്പെഷൽ നീഡ്സിൽ ജനറൽ ഫയർ ഫോഴ്സ് അഗ്നി സുരക്ഷ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. തീപിടുത്തങ്ങളുടെയും അപകടങ്ങളുടെയും കാരണങ്ങൾ, അവ തടയാനുള്ള വഴികൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളിൽ ബോധവൽക്കരണം നടത്തുകയായിരുന്നു ലക്ഷ്യം.
അടിയന്തര സാഹചര്യങ്ങളിൽ അപകടങ്ങളിൽനിന്ന് എങ്ങനെ ഒഴിഞ്ഞുമാറാമെന്നും വിവിധ തീപിടിത്തങ്ങളും അപകടങ്ങളും എങ്ങനെ ഒഴിവാക്കാമെന്നും പരിപാടിയിൽ കുട്ടികൾക്ക് വിവരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.