കുവൈത്ത് സിറ്റി: ജാബിർ അൽ അലി മേഖലയിൽ കാറിന് തീപിടിച്ചു. അപകടത്തിൽ കാർ പൂർണമായി കത്തിനശിച്ചു. പെട്രോൾ പമ്പിനുള്ളിലെ വാഹനത്തിലാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവമെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. ബൈറാഖ് ഫയർ സ്റ്റേഷനിൽനിന്നുള്ള സംഘം ഉടൻ സ്ഥലത്തെത്തി. കാര്യമായ പരിക്കുകളൊന്നുമില്ലാതെ ഉടൻ തീ അണച്ചു. സുലൈബിയ കാർഷിക മേഖലയിലെ ഗോഡൗണിലും ചൊവ്വാഴ്ച തീപിടിത്തം ഉണ്ടായി. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രിച്ചു. പച്ചക്കറി പെട്ടികൾ സൂക്ഷിച്ച കടയിലാണ് തീപിടിത്തമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.