ഫിൻറാസ് ഏരിയയിൽ ബിൽഡിങ്ങിലെ തീ അഗ്നിശമനസേന അണക്കുന്നു
Posted On
date_range Updated On
date_range കെട്ടിടത്തിൽ തീപിടിത്തം
കുവൈത്ത് സിറ്റി: ഫിൻറാസ് ഏരിയയിൽ ബിൽഡിങ്ങിലെ തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ അണച്ചു. എട്ടുനിലകെട്ടിടത്തിലെ ഒന്നാം നിലയിലെ ഒരു അപ്പാർട്ട്മെന്റിലാണ് തീപിടിത്തമുണ്ടായതെന്ന് അൽ റായി പത്രം റിപ്പോർട്ടു ചെയ്തു. ബുധനാഴ്ച രാവിലെയാണ് സംഭവം. വിവരം അറിഞ്ഞ ഉടൻ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തുകയും ആർക്കും പരിക്കേൽക്കാതെ തീ അണച്ചതായും ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.