കുവൈത്തിൽ തീപിടിത്തം; രണ്ട് മരണം

കു​വൈ​ത്ത്‌ സി​റ്റി: വീ​ടി​ന്റെ അ​ടു​ക്ക​ള​യി​ൽ പാ​ച​ക​വാ​ത​ക ചോ​ർ​ച്ച​യു​ടെ ഫ​ല​മാ​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ര​ണ്ടു​പേ​ർ പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു. ഫി​ർ​ദൂ​സ് പ്ര​ദേ​ശ​ത്തെ വീ​ട്ടി​ലാ​ണ് അ​പ​ക​ടം. അ​ടു​ക്ക​ള​യി​ൽ പാ​ച​ക​വാ​ത​കം ചോ​ർ​ന്ന് തീ ​പ​ട​രു​ക​യും പൊ​ട്ടി​ത്തെ​റി സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു.

ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം. അ​ഗ്നി​ശ​മ​ന​സേ​ന ഉ​ട​ൻ സ​ഥ​ല​ത്തെ​ത്തി തീ ​കെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ളി​ല്ലാ​തെ വൈ​കാ​തെ തീ ​അ​ണ​ച്ച​താ​യി അ​ഗ്നി​ശ​മ​ന​സേ​ന അ​റി​യി​ച്ചു. മ​രി​ച്ച​വ​രി​ൽ ഒ​രാ​ൾ സ്ത്രീ​യാ​ണ്. മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.

Tags:    
News Summary - Fire in Kuwait- Two deaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.