Posted On
date_range Updated On
date_range ഖൈത്താനിൽ കെട്ടിടത്തിൽ തീപിടിത്തം
കുവൈത്ത് സിറ്റി: ഖൈത്താനിലെ കെട്ടിടത്തിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തം അഗ്നിശമന വിഭാഗം നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു.
അതിനിടെ മിന അബ്ദുല്ല മേഖലയിൽ അഗ്നിശമന വിഭാഗം ബുധനാഴ്ച സുരക്ഷ പരിശോധന നടത്തി. തീപിടിത്തം തടയാൻ നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ചുള്ള സുരക്ഷ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കാനാണ് പരിശോധന.
പൊലീസ്, കുവൈത്ത് മുനിസിപ്പാലിറ്റി, വ്യവസായ പബ്ലിക് അതോറിറ്റി, പരിസ്ഥിതി പബ്ലിക് അതോറിറ്റി, കാർഷിക പബ്ലിക് അതോറിറ്റി എന്നിവയിൽനിന്നുള്ള പ്രതിനിധികളും പരിശോധനയിൽ പങ്കാളിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.