അഗ്നിശമന സേനാംഗങ്ങൾ ട്രാൻസ്ഫോർമറിൽ തീ അണക്കുന്നു
Posted On
date_range Updated On
date_range അഹമ്മദിയിൽ ഇലക്ട്രിക്കൽ ട്രാൻസ്ഫോർമറിൽ തീപിടിച്ചു
കുവൈത്ത് സിറ്റി: അഹമ്മദിയിൽ ഇലക്ട്രിക്കൽ ട്രാൻസ്ഫോർമറിൽ തീപിടിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സ് തീ നിയന്ത്രണവിധേയമാക്കി. അപകടം അറിഞ്ഞ ഉടനെ ഫഹാഹീൽ, അബ്ദുല്ല പോർട്ട്, അഹമ്മദി കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. തീ വൈകാതെ നിയന്ത്രണവിധേയമാക്കിയതായും ആർക്കും കാര്യമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലന്നും ഫയർഫോഴ്സ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.