Posted On
date_range Updated On
date_range ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ വ്യവസായിക പ്ലോട്ടിൽ തീപിടിത്തം
കുവൈത്ത് സിറ്റി: ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ വ്യാവസായിക പ്ലോട്ടിൽ തീപിടിത്തം. കഴിഞ്ഞ ദിവസം വൈകീട്ടാണ് പ്ലോട്ടിലെ ബേസ്മെന്റിൽ തീപിടിത്തം ഉണ്ടായത്.
വ്യാഴാഴ്ച വൈകുന്നേരം ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ മരം അടങ്ങിയ ഒരു വ്യാവസായിക പ്ലോട്ടിന്റെ ബേസ്മെന്റിലുണ്ടായ തീപിടിത്തം ഷുവൈഖ് ഇൻഡസ്ട്രിയൽ, ഷഹീദ്, അർദിയ, ഇസ്നാദ് കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. വൈകാതെ തീ നിയന്ത്രണവിധേയമാക്കിയതായും അപകടത്തിൽ ആർക്കും പരിക്കുകളൊന്നും ഉണ്ടായില്ലെന്നും അഗ്നിശമന സേന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.