ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ മരപ്പണി ഷോപ്പിലെ തീപിടിത്തം അഗ്നിശമന സേന അണക്കുന്നു
Posted On
date_range Updated On
date_range ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ മരപ്പണി കടയിൽ തീപിടിച്ചു
കുവൈത്ത് സിറ്റി: ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ ഒരു മരപ്പണി കടയിൽ തീപിടിച്ചു. ഷുവൈഖ് ഇൻഡസ്ട്രിയൽ, ഷഹീദ് കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ആർക്കും കാര്യമായ പരിക്കുകളില്ലാതെ തീ നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമന സേന അറിയിച്ചു.
രാജ്യത്ത് താപനിലയിൽ കുറവുവന്നിട്ടുണ്ടെങ്കിലും പലയിടത്തും തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ദിവസങ്ങൾക്കു മുമ്പ് നിർത്തിയിട്ട കാറുകൾക്ക് തീപിടിച്ചിരുന്നു. ജനങ്ങൾ ജാഗ്രത തുടരണമെന്ന് അധികൃതർ ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.