Posted On
date_range Updated On
date_range ഖസറിൽ വീട്ടിൽ തീപിടിത്തം
കുവൈത്ത് സിറ്റി: ഖസറിൽ വീട്ടിൽ ഉണ്ടായ തീപിടുത്തം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ജഹ്റ, ക്രാഫ്റ്റ്സ് സെന്ററുകളിലെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
പരിക്കേറ്റയാളെ അടിയന്തര മെഡിക്കൽ സേവനത്തിലേക്ക് മാറ്റി. വൈകാതെ തീ അണച്ചതായി അഗ്നിശമന സേന അറിയിച്ചു. തീപിടിത്തത്തിൽ വീടിന് പുറത്തെ ഷെഡ് പൂർണമായും നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.