കുവൈത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിരലടയാള മെഷിനുകള്‍ വരുന്നു

കുവൈത്ത് സിറ്റി: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിരലടയാള മെഷിനുകള്‍ സ്ഥാപിക്കുന്നു. ഇതിന് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഡിസംബർ മുതൽ തിരഞ്ഞടുത്ത സ്കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തിൽ വിരലടയാള സംവിധാനം സ്ഥാപിക്കും.

തുടര്‍ന്ന് അടുത്ത അധ്യയന വര്‍ഷം മുതല്‍ എല്ലാ സ്കൂളുകളിലും വ്യാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ആയിരം സ്കൂളുകളില്‍ വിരലടയാള മെഷിനുകള്‍ സ്ഥാപിക്കുന്നതിനായി മൂന്നര ലക്ഷം ദിനാര്‍ വകയിരുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. മെഷിനുകളുടെ സഥാപിക്കൽ, പ്രവർത്തനം, അറ്റകുറ്റപ്പണി എന്നിവക്ക് ടെൻഡർ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കിവരുന്നതായും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Fingerprint machines in educational institutions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.