‘സാ​മ്പ​ത്തി​ക സു​ര​ക്ഷ മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള വ​ഴി​ക​ൾ’ വി​ഷ​യ​ത്തി​ല്‍ അ​ർ​പ്പ​ൺ കു​വൈ​ത്ത്​ സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​ർ

സാമ്പത്തിക സുരക്ഷ: അർപ്പൺ കുവൈത്ത്​ വെബിനാർ

കു​വൈ​ത്ത്​ സി​റ്റി: അ​ർ​പ്പ​ൺ കു​വൈ​ത്ത്​ 22ാം വാ​ർ​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി 'സാ​മ്പ​ത്തി​ക സു​ര​ക്ഷ മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള വ​ഴി​ക​ൾ' വി​ഷ​യ​ത്തി​ല്‍ വെ​ബി​നാ​ര്‍

സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​െൻറ 75ാം വാ​ര്‍ഷി​കം, ഇ​ന്ത്യ-​കു​വൈ​ത്ത് ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​െൻറ​ 60ാം വാ​ർ​ഷി​കം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

പ്ര​വാ​സി സം​ഘ​ട​ന നേ​താ​ക്ക​ൾ, ബി​സി​ന​സ്​ ക​മ്യൂ​ണി​റ്റി, പ്ര​ഫ​ഷ​ന​ലു​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​തി രാ​മ​മൂ​ർ​ത്തി സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ൻ​റ്​ വെ​ങ്ക​ട​കൃ​ഷ്ണ​ൻ അ​ര്‍പ​ണ്‍ കു​വൈ​ത്തി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​വ​രി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്​​റ്റ്​ സെ​ക്ര​ട്ട​റി ഫ​ഹ​ദ് അ​ഹ​മ്മ​ദ് ഖാ​ൻ സൂ​രി മു​ഖ്യാ​തി​ഥി​യാ​യി. ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ കെ.​പി. സു​രേ​ഷ് വെ​ബി​നാ​റി​െൻറ ഉ​ദ്ദേ​ശ്യ​ല​ക്ഷ്യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

സാ​മ്പ​ത്തി​ക സു​ര​ക്ഷ പ​രി​ജ്ഞാ​നം പ്ര​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ ഭാ​വി ശോ​ഭ​ന​മാ​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​വി​ധ സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ളു​ടെ എ​ന്‍.​ആ​ര്‍.​ഐ സേ​വ​ന​ങ്ങ​ൾ അ​റി​യാ​നും വെ​ബി​നാ​ർ സ​ഹാ​യി​ച്ചു. പേ​ഴ്‌​സ​ന​ൽ ഫി​നാ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വ​ശ​ങ്ങ​ൾ വി.​ആ​ർ. അ​യ്യ​പ്പ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. വ്യ​ക്ത​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ സ​മ്പാ​ദ്യ വി​നി​യോ​ഗം, കു​ടും​ബ​സം​ര​ക്ഷ​ണം, റി​യ​ൽ എ​സ്​​റ്റേ​റ്റ്, ഇ​ക്വി​റ്റി​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ദീ​ർ​ഘ​കാ​ല നി​ക്ഷേ​പ​ങ്ങ​ൾ, കു​ടും​ബ ബ​ജ​റ്റ്, ചെ​ല​വു​ചു​രു​ക്ക​ൽ തു​ട​ങ്ങി​യ​വ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

കു​വൈ​ത്തി​ൽ ബി​സി​ന​സ്​ സ​മൂ​ഹം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ​യും പ​രി​ഹാ​ര​ങ്ങ​ളെ​യും​കു​റി​ച്ച് ഐ.​ബി.​പി.​സി ട്ര​ഷ​റ​ര്‍ സി.​എ കൈ​സാ​ര്‍ ടി. ​ഷ​ക്കീ​ര്‍ വി​ശ​ദീ​ക​രി​ച്ചു. എ​ൻ‌.​ആ​ർ‌.​ഐ​ക​ൾ​ക്കാ​യി കേ​ര​ള സ​ർ​ക്കാ​ർ വാ​ഗ്ദാ​നം ചെ​യ്യു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ൾ ലോ​ക കേ​ര​ള സ​ഭ അം​ഗം ആ​ർ. നാ​ഗ​നാ​ഥ​ൻ വി​ശ​ദീ​ക​രി​ച്ചു. മ​ഹാ​രാ​ഷ്​​ട്ര മ​ണ്ഡ​ൽ പ്ര​സി​ഡ​ൻ​റ്​ സ​മ്പ​ദ ലെ​ലെ, തെ​ലു​ങ്ക് ക​ല സ​മി​തി പ്ര​സി​ഡ​ൻ​റ്​ സി.​എ. സാ​യ് വെ​ങ്ക​ട സു​ബ്ബ​റാ​വു എ​ന്നി​വ​രും സം​സാ​രി​ച്ചു. കെ. ​നാ​ഗ​രാ​ജ​ൻ അ​വ​താ​ര​ക​നാ​യി. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ കെ. ​മ​ഹാ​ദേ​വ​ൻ ന​ന്ദി പ​റ​ഞ്ഞു. 

Tags:    
News Summary - Financial Security: Arpan Kuwait Webinar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.