ഫെൻസിങ് താരങ്ങൾ മെഡലുമായി
Posted On
date_range Updated On
date_range ഫെൻസിങ് ചാമ്പ്യൻഷിപ്: കുവൈത്തിന് നാലു മെഡലുകൾ
കുവൈത്ത് സിറ്റി: ബഹ്റൈനിൽ നടക്കുന്ന അറബ് ജൂനിയേഴ്സ് ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് നാലു മെഡലുകൾകൂടി. ഇതോടെ രാജ്യത്തിന്റെ മൊത്തം മെഡൽ നേട്ടം 10 ആയി. കുവൈത്തിന്റെ അണ്ടർ 13 വനിതാ അത്ലറ്റ് ബദ്രിയ അൽ ദുഗിഷിം സ്വർണം നേടി മികവുകാട്ടി. അണ്ടർ 15 ആൺകുട്ടികളുടെ വിഭാഗത്തിൽ ഖാലിദ് അൽ ഹൂലി വെള്ളി നേടി. അണ്ടർ-15 പെൺകുട്ടികളുടെ വിഭാഗത്തിൽ ലോറ അൽ-റൂമിയും അണ്ടർ-15 സാബർ ആൺകുട്ടികളുടെ വിഭാഗത്തിൽ അബ്ദുൽ അസീസ് അൽ ദുഐജും വെങ്കല മെഡലുകൾ നേടി. നേരത്തേ ആറ് മെഡലുകളോടെ കുവൈത്ത് ജൂനിയർ ഫെൻസേഴ്സ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.