കുവൈത്ത് സിറ്റി: കുവൈത്തിൽ അനുമതിയില്ലാത്ത കുത്തിവെപ്പ് നൽകിവന്ന വനിതാ ഡോക്ടർ പിടിയിൽ. മസായൽ മേഖലയിലുള്ള തന്റെ വീട്ടിൽ വെച്ച് കുത്തിവെപ്പ് നൽകുന്നതായി ഇവർ സോഷ്യൽ മീഡിയയിൽ പരസ്യം നൽകിയിരുന്നു. തുടർന്ന് ജനറൽ പ്രാക്ടീഷണറായ ഡോക്ടറെ, പബ്ലിക് അതോറിറ്റി ഓഫ് മാൻപവറിന്റെ ലേബർ ഇൻസ്പെക്ഷൻ വിഭാഗമാണ് അറസ്റ്റ് ചെയ്തത്.
ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവയുമായി ഏകോപനം നടത്തിയതായിരുന്നു നടപടി. ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയായിരുന്നു കുത്തിവെപ്പ്. ഡോക്ടറെ അറസ്റ്റ് ചെയ്തു ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. തൊഴിൽ വിപണിയെയും തൊഴിൽപരമായ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന പ്രവണതകൾ കണ്ടെത്തുന്നതിന് നിരീക്ഷണവും പരിശോധനയും തുടരുമെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.