പ്രവാസി വെൽഫെയർ കുവൈത്ത് കേന്ദ്ര നേതാക്കൾ ഫർവാനിയ യൂനിറ്റ് ഭാരവാഹികളോടൊപ്പം
കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് ഫർവാനിയ യൂനിറ്റ് സമ്മേളനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കേന്ദ്ര പ്രസിഡന്റ് റഫീഖ് ബാബു ഉദ്ഘാടനം ചെയ്തു.
വെൽഫെയർ പാർട്ടി കേരള പ്രസിഡന്റ് റസാഖ് പാലേരി നടത്തിയ സാഹോദര്യ പദയാത്രയുടെ കാലിക പ്രസക്തി അദ്ദേഹം പങ്കുവെച്ചു.
‘നാടിന്റെ നന്മക്ക് നമ്മളൊന്നാകണം' എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ സജീദ് ഖാലിദ് ഓൺലൈനിൽ നടത്തിയ അനുഭവ വിവരണം യൂനിറ്റ് എക്സിക്യൂട്ടിവ് അംഗം അബ്ദുൽ വാഹിദ് മാസ്റ്റർ പ്രവർത്തകരുമായി പങ്കുവെച്ചു.
2025- 2026 പ്രവർത്തന കാലയളവിലേക്ക് പ്രവാസി വെൽഫെയർ കുവൈത്ത് കേന്ദ്ര പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റഫീഖ് ബാബുവിനും കേന്ദ്ര ഭാരവാഹികൾക്കും സമ്മേളനത്തിൽ സ്വീകരണം നൽകി.
യൂനിറ്റ് പ്രസിഡന്റ് അസ് ലം സീബ അധ്യക്ഷതവഹിച്ചു. സെക്രട്ടറി റസാഖ് കെ സലാം സ്വാഗതവും ട്രഷറർ നിസാർ മർജാൻ നന്ദിയും പറഞ്ഞു. ഫർവാനിയ യൂനിറ്റ് എക്സിക്യൂട്ടിവ് അംഗങ്ങളായ അബ്ദുൽ ജലീൽ, അമ്പിളി ഗോപാലൻ, ഷബീന അബ്ദു ശുക്കൂർ, ഇ.എച്ച്. സുനീർ, നയിം ചാലാട്, അരുൺകുമാർ, അബ്ദുൽ വാഹിദ് നേതൃത്വം നൽകി. അംഗങ്ങളിൽ സമ്പാദ്യ ശീലം വളർത്താൻ ഉദ്ദേശിച്ച് സമ്മേളനത്തിൽ സ്ഥാപിച്ച സഞ്ചയ്ക കൗണ്ടറിന്റെ പ്രവർത്തനത്തിന് പി.എ. അൽത്താഫ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.