റഹ്മയ്ക്ക് കെ.ഐ.ജി വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി മെമെന്റോ കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നും ഉപരിപഠനാർഥം ദുബൈയിലേക്ക് പോകുന്ന റഹ്ഫ, റഹ്മ എന്നിവർക്ക് കെ.ഐ.ജി ഹസ്സാവി യൂനിറ്റ് യാത്രയയപ്പ് നൽകി. അബ്ബാസിയയിൽ നടന്ന പരിപാടിയിൽ യൂനിറ്റ് പ്രസിഡന്റ് ഹുസൈൻ അധ്യക്ഷത വഹിച്ചു. കെ.ഐ.ജി വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി, അബ്ബാസിയ ഏരിയ പ്രസിഡന്റ് കെ.എം നൗഫൽ എന്നിവർ മെമെന്റോ കൈമാറി.
കെ.ഐ.ജി ശൂറാ അംഗം മനാഫ്, ഐവ വൈസ് പ്രസിഡന്റ് വർദ അൻവർ, ഏരിയ സെക്രട്ടറി ഫൈസൽ വടക്കേക്കാട് എന്നിവർ ആശംസകളർപ്പിച്ചു. നൗഷാദ് ഓമശ്ശേരി ഖുർആൻ ക്ലാസ് എടുത്തു. യൂനിറ്റ് സെക്രട്ടറി സിദ്ധീഖ് സ്വാഗതവും, ആർ.വി സിദ്ധീഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.