ഷൈജു പള്ളിപ്പുറത്തിന് ഫോക്കിന്റെ ഉപഹാരം കൈമാറുന്നു
Posted On
date_range Updated On
date_range ഫോക് യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന ഷൈജു പള്ളിപ്പുറത്തിനും കുടുംബത്തിനും ഫോക് യാത്രയയപ്പ് നൽകി. ഫോക് കലാവേദികളിലും സംഘടന പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യവും മുൻ ഭാരവാഹിയുമായിരുന്നു ഷൈജു പള്ളിപ്പുറം.യാത്രയയപ്പ് യോഗത്തിൽ പ്രസിഡന്റ് ലിജീഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹരിപ്രസാദ് സ്വാഗതവും മീഡിയ സെക്രട്ടറി രജിത്ത് നന്ദിയും പറഞ്ഞു. ഫോക് ഭാരവാഹികൾ സംസാരിച്ചു. സംഘടനയുടെ ഉപഹാരം യോഗത്തിൽ ഭാരവാഹികൾ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.