അബ്ദുൽ ഖാദറിനുള്ള മെമന്റോ ഷമീർ മദനി കൊച്ചി കൈമാറുന്നു
Posted On
date_range Updated On
date_range അബ്ദുൽ ഖാദർ തളാപ്പിലിന് യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: ദീർഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന അബ്ദുൽ ഖാദർ തളാപ്പിലിന് യാത്രയയപ്പ് നൽകി. കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ (കെ.കെ.ഐ.സി) പ്രവർത്തകനും, ശർഖ് യൂനിറ്റ് വൈസ് പ്രസിഡന്റുമായിരുന്നു. പരിപാടിയിൽ കെ.കെ.ഐ.സി ശർഖ് യൂനിറ്റ് പ്രസിഡൻറ് ഷമീർ മദനി അധ്യക്ഷത വഹിച്ചു. കെ.കെ.ഐ.സി മുൻ സെക്രട്ടറി ഷബീർ നന്തി, റസാക്ക് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അബ്ദുൽ ഖാദറിനുള്ള മെമന്റോ ഷമീർ മദനി കൊച്ചി നൽകി. യൂനിറ്റ് ദഅവ സെക്രട്ടറി മുജീബ് ഹിദായ സ്വാഗതവും റസാക്ക് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.