വ്യാ​ജ വി​സ സ്റ്റാ​മ്പി​ങ് : ച​തി​യി​ൽ​പെ​ട്ട് നിര​വ​ധി പേ​ർ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് എം​പ്ലോ​യ്മെ​ന്റ് റ​സി​ഡ​ൻ​റ്സ് വി​സ സ്റ്റാ​മ്പി​ങ് വ്യാ​ജ​മാ​യി ചെ​യ്ത് ച​തി​യി​ൽ​പെ​ടു​ത്തു​ന്നു. കോ​ൺ​സു​ലേ​റ്റ് അ​റി​യാ​തെ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ വ്യാ​ജ സ്റ്റാ​മ്പി​ങ് ന​ട​ത്തി​യ വി​സ​യി​ലെ​ത്തി​യ നി​ര​വ​ധി പേ​ർ​ക്ക് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കു​വൈ​ത്തി​ലി​റ​ങ്ങാ​ൻ ക​ഴി​യാ​തെ വ​ന്ന വി​മാ​ന​ത്തി​ൽ തി​രി​ച്ചു​പോ​കേ​ണ്ടി വ​ന്നു. കോ​ൺ​സു​ലേ​റ്റി​ൽ വി​സ സ്റ്റാ​മ്പി​ങ്ങി​ന് കാ​ല​താ​മ​സം നേ​രി​ടു​ന്ന​ത് മു​ത​ലാ​ക്കി​യാ​ണ് വ്യാ​ജ​ന്മാ​ർ അ​ര​ങ്ങു​വാ​ഴു​ന്ന​ത്.

ഇ​ന്ത്യ​യി​ലെ കു​വൈ​ത്ത് കോ​ൺ​സു​ലേ​റ്റി​ൽ വി​സ സ്റ്റാ​മ്പി​ങ്ങി​ന് ഇ​പ്പോ​ൾ മാ​സ​ങ്ങ​ൾ എ​ടു​ക്കു​ന്ന​താ​യാ​ണ് വി​വ​രം. സാ​ധാ​ര​ണ നി​ല​ക്ക് എ​ട്ട് പ്ര​വൃ​ത്തി ദി​വ​സം കൊ​ണ്ട് പൂ​ർ​ത്തി​യാ​കു​ന്ന ന​ട​പ​ടി​ക​ളാ​ണ് ഇ​പ്പോ​ൾ നീ​ണ്ടു​പോ​കു​ന്ന​ത്. നേ​ര​ത്തെ നി​ര​വ​ധി പേ​ർ ഇ​ത്ത​ര​ത്തി​ൽ വ​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ, ഇ​പ്പോ​ൾ കു​വൈ​ത്ത് അ​ധി​കൃ​ത​ർ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. 9,000 മു​ത​ൽ 20,000 രൂ​പ വ​രെ വാ​ങ്ങി​യാ​ണ് ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ സ്റ്റാ​മ്പി​ങ് ന​ട​ത്തു​ന്ന​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ത്ത​രം നി​ര​വ​ധി പ​ര​സ്യ​ങ്ങ​ളും കാ​ണാം.

ഒ​റി​ജി​ന​ലാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി മാ​ത്രം കു​വൈ​ത്തി​ലേ​ക്ക് വ​രു​ക​യും അം​ഗീ​കൃ​ത ഏ​ജ​ൻ​സി​ക​ളെ ആ​ശ്ര​യി​ക്കു​ക​യും ചെ​യ്തി​ല്ലെ​ങ്കി​ൽ എ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​തെ പ്ര​യാ​സ​ത്തി​ലാ​കും.

Tags:    
News Summary - Fake Visa Stamping: Lots of people cheated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.