വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ്: കുവൈത്തിൽ പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർമിച്ച കേസിൽ രണ്ട് പ്രവാസികൾ അറസ്റ്റിലായി. അനധികൃതമായി ഡോക്ടർമാരുടെ സീൽ കൈവശം വെച്ച് ഇവർ വ്യാജ മെഡിക്കൽ സര്‍ട്ടിഫിക്കറ്റ് നിർമിക്കുകയായിരുന്നു.

സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിർമിച്ചുനൽകലായിരുന്നു പതിവ്.

ഇത്തരത്തിൽ നിരവധി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകൾ ഹെല്‍ത്ത് സെന്റര്‍ കേന്ദ്രീകരിച്ച് പ്രതികള്‍ വിതരണം ചെയ്തതായി കണ്ടെത്തി. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് പ്രതികളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

Tags:    
News Summary - Fake medical certificate: expatriates arrested in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.