കുവൈത്ത് സിറ്റി: ഫിർദൗസി ഫഹാഹീൽ മദ്റസ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച 'ഈദ് ഫർഹാ -2026' ഓൺലൈൻ സംഗമം സംഘടിപ്പിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടി വിദ്യാഭ്യാസ സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട് ഉദ്ഘാടനം ചെയ്തു.
കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് വിഭാഗം മൂശാഅറ (കവിതാ പാരായണം) മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ പ്രതിഭ അബ്ദുല്ല അനിലൻ മുഖ്യാതിഥിയായി പങ്കെടുത്തു. തന്റെ കലോത്സവ അനുഭവങ്ങളും നേട്ടത്തിന്റെ സന്തോഷവും അബ്ദുല്ല പങ്കുവെച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടി.
ഇസ്ലാമിക് ഗാനങ്ങൾ, ഖുർആൻ പാരായണം, കഥ പറയൽ, നോമ്പ് കാലത്തെ മനോഹരമായ അനുഭവങ്ങൾ പങ്കുവെക്കാനും കുട്ടികൾക്ക് അവസരം ലഭിച്ചു. അധ്യാപകരും രക്ഷിതാക്കളും കുട്ടികളും പരസ്പരം ഈദ് ആശംസകൾ കൈമാറിയ സംഗമം പ്രവാസലോകത്തെ സൗഹൃദം പുതുക്കുന്ന വേദിയായി മാറി. മദ്റസ ഭാരവാഹികളും അധ്യാപകരും പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.