ക്വിസ് വിജയിക്ക് സമ്മാനം കൈമാറുന്നു
Posted On
date_range Updated On
date_range ഫഹാഹീൽ ഇസ്‌ലാഹി മദ്റസ; ദുൽഹജ്ജ് ക്വിസ് മത്സരം
കുവൈത്ത് സിറ്റി: ഫഹാഹീൽ ഇസ്‌ലാഹി മദ്റസ രക്ഷിതാക്കൾക്കും കെ.കെ.ഐ.സി അംഗങ്ങൾക്കുമായി സംഘടിപ്പിച്ച ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. ദിനംപ്രതിയുള്ള വിജയികളിൽ നിന്നും ഈ വർഷത്തെ 'മെഗാ വിജയി'യായി ഫഹാഹീലിലെ ഹനിയെ തെരഞ്ഞെടുത്തു.
എട്ടു ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ ഷാഹിർ മുഹമ്മദ്, ഷംഷാദ്, സജിത് പി. അലിയാർ സുമി സുധീർ, നസ്രീൻ,ഹിബ, എസ്.എം.അൻസാർ, ജുനൈദ അബ്ദുൽ റഊഫ് എന്നിവർ വിജയിയായി. പെരുന്നാൾ ദിനത്തിൽ ഈദ് മുസല്ലയിൽ നടന്ന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ക്വിസ് മത്സരത്തിന് മദ്റസ പ്രധാന അധ്യാപകൻ സാജു ചെമ്നാട്, ഫൈസൽ മണിയൂർ എന്നിവർ നേതൃത്വവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.