കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്​. ജയശങ്കറിനെ​ കുവൈത്തിൽ സ്വീകരിച്ചപ്പോൾ

വിദേശകാര്യ മന്ത്രി എസ്​. ജയശങ്കറിന് കുവൈത്തിൽ ഊഷ്​മള സ്വീകരണം

കുവൈത്ത്​ സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഹൃദയബന്ധം വെളിപ്പെടുത്തുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്​. ജയശങ്കറിന്​ കുവൈത്തിൽ ലഭിച്ച സ്വീകരണം. കുവൈത്ത്​ വിദേശകാര്യ മന്ത്രി ഡോ. അഹ്​മദ്​ നാസർ അൽ മുഹമ്മദ്​ അസ്സബാഹി​െൻറ ക്ഷണം സ്വീകരിച്ച്​ ബുധനാഴ്​ച രാത്രി എത്തിയ അദ്ദേഹത്തെ വിമാനത്താവളത്തിൽ ഹൃദ്യമായി സ്വീകരിച്ചു.

വ്യാഴാഴ്​ച പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹ്​, വിദേശകാര്യ മന്ത്രി ഡോ. അഹ്​മദ്​ നാസർ അൽ മുഹമ്മദ്​ അസ്സബാഹ്​ തുടങ്ങിയവരുമായി കൂടിക്കാഴ്​ച നടത്തി. വാണിജ്യമന്ത്രി ഡോ. അബ്​ദുല്ല ഇൗസ അൽ സൽമാൻ കൂടിക്കാഴ്​ചയിൽ സംബന്ധിച്ചു. ഭക്ഷ്യസുരക്ഷ, സൈബർ സുരക്ഷ, ഉൗർജ്ജം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം ശക്​തിപ്പെടുത്താനും ഉഭയകക്ഷി ബന്ധം ശക്​തിപ്പെടുത്താനുള്ള മാർഗങ്ങൾ ചർച്ച ചെയ്​തു.

കുവൈത്ത്​ അമീർ ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്​ ഡോ. എസ്​. ജയശങ്കർ കുവൈത്ത്​​ പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹിന്​ കൈമാറി. കോവിഡ്​ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യക്ക്​ മെഡിക്കൽ സഹായം നൽകാൻ മുന്നോട്ടുവന്ന കുവൈത്തിന്​ മന്ത്രി നന്ദി അറിയിച്ചു.

Tags:    
News Summary - External Affairs Minister S Jaishankar receives warm welcome in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.