Posted On
date_range Updated On
date_range കന്നുകാലി കയറ്റുമതിക്ക് നിരോധനം
കുവൈത്ത് സിറ്റി: രാജ്യത്തുനിന്നും കന്നുകാലി കയറ്റുമതിക്ക് നിരോധനം. നാലുമാസത്തേക്കാണ് നിരോധനമെന്നും ജൂലൈ ഒന്നുവരെ നിരോധനം നിലവിലുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
വിലക്കയറ്റത്തെ ചെറുക്കുന്നതിനായി വാണിജ്യ-വ്യവസായ മന്ത്രി മസിൻ അൽ നെഹദിന്റെ നിർദേശ പ്രകാരമാണ് നടപടി. റമദാൻ മാസത്തിൽ കന്നുകാലികളുടെ വില വർധന തടയുന്നതിന്റെ ഭാഗമായി കൂടിയാണ് തീരുമാനം. രാജ്യത്ത് മാർച്ച് 23ന് റമദാൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.