Posted On
date_range Updated On
date_range തൊഴിലാളികളെ കടത്തിയ പ്രവാസികളെ അറസ്റ്റു ചെയ്തു
കുവൈത്ത് സിറ്റി: സ്പോൺസർമാരുടെ വീടുകളിൽ നിന്ന് സ്ത്രീ തൊഴിലാളികളെ കടത്തിയ പ്രവാസികൾ പിടിയിൽ. ഒരു ടാക്സി ഡ്രൈവറടക്കം നാലുപേരാണ് അറസ്റ്റിലായത്. പിടിയിലായവർ ഏഷ്യൻ പൗരത്വമുള്ളവരാണ്.
ഇവർ നിയമം ലംഘിച്ച് സ്ത്രീ തൊഴിലാളികളെ സ്പോൺസർമാരുടെ വീടുകളിൽ നിന്ന് കടത്തുകയും മറ്റു ജോലികൾക്ക് എർപ്പാടാക്കുകയുമായിരുന്നു. ജനറൽ ഡിപാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി പിടിയിലായവരെ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.